|
|
|
- വെബ് മാസ്റ്റര്‍ തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍
- തുടര്‍ച്ചയായി
ചോദിക്കുന്ന പ്രാദേശിക ചോദ്യങ്ങള്‍
- തുടര്‍ച്ചയായി ചോദിക്കുന്ന സാദാരണ ചോദ്യങ്ങള്‍
വെബ് മാസ്റ്റര്‍ തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍:-
-
ഗുരുജി ബോട്ട് (Guruji
Bot) എന്നാലെന്ത് ?
ഗുരുജിയുടെ വെബ് ക്രോളറിനുള്ള യൂസര്‍ ഏജന്‍റാണ് ഗുരുജി ബോട്ട്. അടുത്ത തലമുറയിലേക്കുള്ള
സെര്‍ച്ച് എഞ്ചിന്‍ പണികഴിപ്പിക്കാന്‍ ഗുരുജി
വെബ്ബില്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
-
എന്‍റെ സൈറ്റില്‍ ഗുരുജിയുടെ ഇഴഞ്ഞുകയറ്റം എനിക്കെങ്ങനെ
തടയാനാകും?
ഗുരുജി ബോട്ട് റോബോട്ട് എക്സ്ക്ലൂഷ൯ പ്രോട്ടോകോള്‍ മാനദണ്ഡം അനുസരിച്ച്
പ്രവ൪ത്തിക്കുന്നതിനാല്‍ പ്രോട്ടോകോള്‍ അനുവദിക്കുന്നില്ലെങ്കില്‍
സൈറ്റിലേക്ക് ക്രോള്‍ ചെയ്യാ൯ സാധിക്കുകയില്ല. ഉദാഹരണത്തിന്
ഗുരുജി ബോട്ട് (guruji bot) ക്രോള്‍
ചെയ്യാതിരിക്കാ൯
താഴെ പറയുന്നവ robots.txt ഫയലിലേക്ക്
കൂട്ടിച്ചേ൪ക്കുക:
User-agent: GurujiBot
Disallow: /cgi
തുടര്‍ച്ചയായി
ചോദിക്കുന്ന പ്രാദേശിക ചോദ്യങ്ങള്‍:-
-
പ്രാദേശിക തിരയല്‍ എന്നാലെന്ത് ?
നമുക്കാവശ്യമായ വിവരം എത്രയും
പെട്ടെന്ന് നമുക്കെത്തിച്ചു തരുന്ന ഗുരുജിയുടെ
ഒരു നവരീതിയാണ്
പ്രാദേശിക തിരയല്‍ . ഹോട്ടലുകളെപ്പറ്റിയും, ഡെ൯റ്റിസ്റ്റിനെപ്പറ്റിയും,
ഡോക്ടറെപ്പറ്റിയും എന്നു
വേണ്ട നമ്മുടെ ദൈനംദിന ജീവിതങ്ങളെപ്പറ്റിയുള്ള പ്രധാന വിവരങ്ങള്‍
നമുക്കെത്തിച്ചു തരുന്ന ദ്രുതമായ വഴികാട്ടിയാണിത്.
-
ഏതൊക്കെ നഗരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് ?
ഗുരുജിക്ക് ഇപ്പോള്‍ താഴെപ്പറയുന്ന നഗരങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്:
| Bangalore |
Surat |
Goa |
Ludhiana |
Delhi |
| Chandigarh |
Mangalore |
Chennai |
Noida |
Hyderabad |
| Ranchi |
Kolkata |
Rajkot |
Mumbai |
Pune |
| Thiruvananthapuram |
Gurgaon |
Varanasi |
Indore |
Jaipur |
| Kanpur |
Vijayawada |
Tirunelveli |
Madurai |
Mysore |
| Vadodara |
Jamshedpur |
Coimbatore |
Jodhpur |
Pondicherry |
| Agra |
Bhopal |
Vizag |
|
എല്ലാ നഗരങ്ങളും തുല്യ അളവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും
ഏറ്റവും വ്യാപകമായ വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍
പരമാവധി ശ്രമിച്ചിട്ടുണ്ട്.ഞങ്ങള്‍ കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്താ൯
വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയും അതുവഴി മേല്‍ പറഞ്ഞ പട്ടിക
കൂടുതല്‍ വ്യാപകമാവുകയും ചെയ്യും. ഇതില്‍ ഉള്‍പ്പെടുത്താത്ത
ഏതെങ്കിലും പ്രധാനപ്പെട്ട വ്യാവസായിക കാര്യമുണ്ടെങ്കില്‍
ദയവായ് ഞങ്ങള്‍ക്കത്
സമര്‍പ്പിക്കുക.
തുടര്‍ച്ചയായി ചോദിക്കുന്ന സാദാരണ ചോദ്യങ്ങള്‍:-
-
എന്‍റെ സെ൪ച്ച് സംശയങ്ങളുടെ ഫലങ്ങളുടെ കൂടെ ഭാരതവുമായി ബന്ധമില്ലാത്ത സൈറ്റുകള്‍
ഞാന്‍ എന്തുകൊണ്ട് കാണുന്നു?
ഗുരുജിയെ പൂ൪ണ്ണമായും ഭാരതവുമായി ബന്ധപ്പെട്ട സ൪ച്ച് എഞ്ചി൯
ആക്കുക എന്ന
ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുന്നവരാണ് ഞങ്ങള്‍. ഇന്ത്യ൯ അല്ലാത്ത
സൈറ്റുകള്‍ കണ്ടാല്‍ അവ ഞങ്ങളെ feedback@guruji.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയച്ച്
അറിയിക്കുക.
-
ഗുരുജി ഡോട്ട്
കോമില്‍ ഞാ൯ എന്‍റെ സൈറ്റ് എങ്ങനെ കാണും?
ഭാരതവുമായി ബന്ധപ്പെട്ട താങ്കളുടെ സൈറ്റ് സബ്മിറ്റ്
യു.ആ൪.എല്‍ സൈറ്റിലേക്ക് കൂട്ടിച്ചേ൪ക്കാം. അതിനു ശേഷം
ഗുരുജി ബോട്ട് (guruji bot) താങ്കളുടെ സൈറ്റ് സന്ദ൪ശിച്ച്
അതിനെ ഗുരുജിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. 3-4
ആഴ്ച സമയത്തിനുള്ളില്‍ ഗുരുജി ഡോട്ട്
കോമില്‍ താങ്കള്‍ക്കത് കാണാ൯ സാധിക്കും.
-
ഞാ൯ എന്‍റെ സൈറ്റ് ചേ൪ത്തിട്ടും എനിക്കത് കണ്ടുപിടിക്കാ൯
സാധിക്കുന്നില്ല?
ഇതിന് രണ്ട് കാരണങ്ങള്‍ ഉണ്ടായിരിക്കാം.
- അടുത്ത കാലത്ത് സൈറ്റ് ചേര്‍ത്തതിനാല്‍ ഏറ്റവും
ഒടുവിലത്തെ ക്രോള്‍
താങ്കള്‍ വിട്ടുപോയതിനാലാവും. അങ്ങനെയണെങ്കില്‍ ഒരു 3-4
ആഴ്ച കൂടി കാത്തിരുന്നാല്‍ താങ്കളുടെ സൈറ്റ് കാണാ൯ സാധിക്കും.
- താങ്കളുടെ സൈറ്റ് ഭാരതവുമായി ബന്ധമില്ലാത്തതിനാല്‍ ഗുരുജി
ബോട്ട് അത് വിട്ടുകളഞ്ഞതിനാലാവാം.
-
താങ്കളുടെ നാമവലയത്തില്‍ എന്‍റെ വ്യാപാര വിലാസം എങ്ങനെ ചേര്‍ക്കും?
താങ്കളുടെ വ്യപാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഏതാനും ക്ലിക്കുകളില്‍
കൂടി ഇതിലേക്ക് ചേര്‍ക്കുവാനുള്ള സൌകര്യം ഉടനടി ആരംഭിക്കുന്നതാണ്.
-
എനിക്ക് ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമുണ്ട്. ഞാ൯ എന്തു ചെയ്യണം?
അവയെല്ലാം ദയവായ് ഞങ്ങള്‍ക്കയച്ചുതരിക. ഞങ്ങളുടെ വിലാസം feedback@guruji.com
|