Guruji Home    ഗുരുജിയെ കുറിച്ച്

പ്രധാന താള്‍
ഗുരുജിയെ കുറിച്ച്
ഭരണസമിതി
നിക്ഷേപകര്‍
ഞങ്ങളുമായ് ബന്ധപ്പെടുക
തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍
തൊഴില്‍  അവസരങ്ങള്‍
പത്രമാധ്യമങ്ങള്‍
വാ൪ത്തകളില്‍   ഉള്ള ഗുരുജി
 
ലോകത്തിന്‍റെ മുഴുവ൯ ആദ്ധ്യാത്മിക ഗുരുവായി  അറിയപ്പെടുന്ന ഭാരതം, വിവരസാങ്കേതിക വിപ്ലവത്തെ നയിച്ചുകൊണ്ടിരിക്കുന്ന ഭാരതീയരിലൂടെ ലോകത്തിന്‍റെ സാങ്കേതിക ഗുരുവാകുവാ൯ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ഗുരുജി ഡോട്ട് കോം(guruji.com) എന്ന തികച്ചും പ്രാദേശികമായ ഉല്‍പന്നത്തിലൂടെ  ഒരു ലോകോത്തര സെ൪ച്ച് എഞ്ചി൯ ആകുവാനും അതിലൂടെ ഭാരതീയ മൂല്യം ലോകമെമ്പാടും പ്രദ൪ശിപ്പിക്കുവാനും ഞങ്ങള്‍ കാംക്ഷിക്കുന്നു.

ഗുരുജി എന്നത് ബഹുമാനപുരസരം ഒരുവന്‍റെ ഗുരുവിനെ വിളിക്കുന്ന നാമമാണ്. അദ്ദേഹം ഒരുവന്‍റെ അവശ്യസമയളില്‍ അവ൯ സഹായം തേടുന്ന വ്യക്തിയാണ്. അപ്രകാരം തന്നെ ജീവിതത്തിന്‍റെ എല്ലാ തുറകളിലുമുള്ള വിവരം ഏററവും  എളുപ്പത്തില്‍ പക൪ത്തിയെടുക്കുവാ൯ ഗുരുജി ഡോട്ട് കോം പണികഴിക്കപ്പെട്ടിരിക്കുന്നു .

ഭാരതത്തിനും ഭാരതീയ മൂല്യങ്ങള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ആദ്യത്തെ ക്രോള൪ സെ൪ച്ച് എഞ്ചി൯ ആണ് ഗുരുജി ഡോട്ട് കോം. ഞങ്ങളുടെ കുത്തകയിലുള്ള അല്‍ഗോരിതം ഭാരതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സ്വയമേവ തിരിച്ചറിയുകയും, ഏററവും പ്രാധാന്യമുള്ളവയെ എത്രയും പെട്ടെന്ന് നമുക്ക് ലഭിക്കത്തക്ക രീതിയില്‍ അവയെ സംയോജിപ്പിക്കുകയും ചെയ്യുന്നു.  ഭാരതത്തിലെ പ്രമുഖ എഞ്ചിനീയറിങ്ങ് സ്ഥാപനങ്ങളായ  ഐഐടി(IIT), ഐഐഎസ് സി(IISc) മുതലായവയില്‍ നിന്നുമുള്ള ഊ൪ജ്ജസ്വലരും അത്യുത്സാഹികളുമായ യുവ എഞ്ചിനീയ൪മാരടങ്ങുന്ന ഞങ്ങളുടെ  സംഘം,  ഈ ഉല്‍പ്പന്നം ദിനംപ്രതി മെച്ചപ്പെടുത്തുവാ൯ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Welcome to Guruji.com, the Gateway to Indian Cyber-Space!

© 2009 Guruji.com